12:37am 11 November 2026
NEWS
ക്രിട്ടിക്കൽ കെയറിനെ കുറിച്ച് സംസ്ഥാനതല ശില്പശാല സംഘടിപ്പിച്ചു.
25/08/2025  08:26 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ക്രിട്ടിക്കൽ കെയറിനെ കുറിച്ച്  സംസ്ഥാനതല ശില്പശാല സംഘടിപ്പിച്ചു.
HIGHLIGHTS

എറണാകുളം ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് മെഡിക്കൽ ആൻഡ് സർജിക്കൽ നഴ്സിംഗ് വിഭാഗം ബിരുദാനന്തര ബിരുദ  വിദ്യാർത്ഥികളുടെ നേതൃത്വത്തത്തിൽ ക്രിട്ടിക്കൽ കെയറിനെകുറിച്ചുള്ള സംസ്ഥാനതല ശില്പശാല ലൂർദ്  ഗ്രൂപ്പ്‌ ഓഫ്  ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര  ഉത്ഘാടനം ചെയ്യുന്നു. പ്രൊ. സാനിയ ജോസ്, ഡോ. ഇന്ദു രാജീവ്, മലബാർ കാൻസർ സെന്റർ പ്രിൻസിപ്പാൾ പ്രൊഫ. ഡോ. രോഹിണി. ടി. ഫാ. വിമൽ ഫ്രാൻസിസ്, പ്രൊഫ. സിസ്റ്റർ റൂഫീന. ഇ. എ.  പ്രൊഫ. ജോസി എ. മാത്യു, പ്രൊഫ. സാനിയ ജോസ് എന്നിവർ സമീപം.

എറണാകുളം: ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് മെഡിക്കൽ ആൻഡ് സർജിക്കൽ നഴ്സിംഗ് വിഭാഗം ബിരുദാനന്തര ബിരുദ  വിദ്യാർത്ഥികളുടെ നേതൃത്വത്തത്തിൽ ക്രിട്ടിക്കൽ കെയറിനെകുറിച്ചുള്ള സംസ്ഥാനതല ശില്പശാല സനാരെ- 2025 സംഘടിപ്പിച്ചു.ശില്പശാലയുടെ ' ലൂർദ്  ഗ്രൂപ്പ്‌ ഓഫ്  ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര  ഉത്ഘാടനം നിർവഹിച്ചു. ലൂർദ്സ് ഹോസ്പിറ്റൽ അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ് ആശംസ അർപ്പിച്ചു സംസാരിച്ചു. ലൂർദ് കോളേജ് ഓഫ് നഴ്സിംഗ്  പ്രിൻസിപ്പാൾ പ്രൊഫ. സിസ്റ്റർ റൂഫീന. ഇ. എ. മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ പ്രൊഫ. ജോസി എ. മാത്യു, പ്രൊഫ. സാനിയ ജോസ് എന്നിവർ സംസാരിച്ചു. ക്രിട്ടിക്കൽ കെയറിനെക്കുറിച്ചുള്ള വിവിധ സേഷനുകൾക്കും  പ്രായോഗിക പരിശീലനത്തിനും ലൂർദ്സ് ഹോസ്പിറ്റൽ ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. ജ്യോതിസ്  വി. , സീനിയർ കൺസൾട്ടൻ്റ് ഡോ. ഇന്ദു രാജീവ്‌,  മലബാർ കാൻസർ സെന്റർ പ്രിൻസിപ്പാൾ പ്രൊഫ. ഡോ. രോഹിണി. ടി., കൺസൾട്ടൻ്റ്, കാർഡിയാക്ക് അനസ്തീഷ്യോളജിസ്റ്റ് ഡോ. ആനന്ദ് മാത്യു, ഡോ. പ്രതിഭ കൃഷ്ണപിള്ള,  എന്നിവർ നേതൃത്വം നൽകി. ശില്പശാലയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സ്കിൽ സ്റ്റേഷൻസ് മുഖേന പ്രായോഗിക പരിശീലനവും ലഭ്യമാക്കി. ശില്പശാലയക്കു ലൂർദ്സ് കോളേജ് ഓഫ് നഴ്സിംഗ് മെഡിക്കൽ സർജിക്കൽ നഴ്സിംഗ് വിഭാഗം മേധാവി പ്രൊ. സാനിയ ജോസ്, അധ്യാപകരായ ട്രീസ ഐറിൻ. എം. ജെ, . വീണ മോഹൻ എന്നിവർ നേതൃത്വം നൽകി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img